സൗദി അറേബ്യയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും സിനിമകൾക്കായി മുതൽമുടക്കാനും ചലച്ചിത്ര നിർമാണം, വിതരണം, വ്യവസായം എന്നിവയിൽ അറബിക് ഉള്ളടക്കത്തിൻ്റെ ഗുണനിലവാരം ഉ യർത്താനും സൗദി അറേബ്യ 'ബിഗ് ടൈം ഇൻവെസ്റ്റ്മെൻറ് ഫണ്ട് സ്ഥാപിക്കുന്നു. ഈജിപ്ത് സന്ദർശന ത്തിനിടെ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖാണ് ഇതു സംബന്ധിച്ച പ്രഖ്യാപ നം നടത്തിയത്.കത്തെ കലാരംഗങ്ങളിലെ ഏറ്റവും
ദശ ഇതിൽ പങ്കാളികളാവു
മെന്നും പൊതുവിനോദ അതോറിറ്റി മുഖ്യപോൺസറായും സാംസ്‌കാരിക മന്ത്രാലയം സഹ സ്പോൺസറായും ഫണ്ടിലേക്ക് സംഭാവന നൽകുമെന്നും ആലുശൈഖ് വിശദീക രിച്ചു. സിലത് സ്‌റ്റുഡിയോ, അൽവാസാഇൽ എസ്.എം.സി, അൽആലമിയ, റൊട്ടാന ഓ ഡിയോ ആൻഡ് വിഷ്വൽ, ബെഞ്ച്‌മാർക്ക്, പിസ്ക്വയർ ആർട്ടിസ്റ്റിക് പ്രൊഡക്ഷൻ എന്നീ ചലച്ചിത്ര മേഖലയിൽ വിദഗ്‌ധരടങ്ങിയ പ്രമുഖ കമ്പനികളുടെ പിന്തുണയും ഇതിനുണ്ടാകും ആദ്യ ഘട്ടത്തിൽ സൗദി, ഗൾഫ്, അറബ് സിനിമകളിൽ നിക്ഷേപം നടത്താനാണ് ഫണ്ട് ലക്ഷ്യമിടുന്നതെന്നും ആലുശൈഖ് പറഞ്ഞു.
ഈജിപ്ത് സന്ദർശനവേളയിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള വിനോദ-കലാ പ്രസ്ഥാനത്തെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ മേഖലകളിലെ നിരവധി ഉദ്യോഗ സ്ഥരുമായി ആലുശൈഖ് ചർച്ചനടത്തി.
© Copyright 2024. All Rights Reserved