അറുതിയില്ലാതെ ബ്രിട്ടനിലേക്ക് അഭയാർഥി പ്രവാഹം; ഈവർഷം ഇതുവരെ എത്തിയത് 19,294 പേർ, റുവാണ്ട പദ്ധതി റദ്ദാക്കിയത് തിരിച്ചടിയാകുമോ

23/08/24

ഇംഗ്ലിഷ് ചാനൽവഴി ബ്രിട്ടനിലേക്കുള്ള അനധികൃത അഭയാർഥി പ്രവാഹം അനുദിനം ശക്‌തിയാർജിക്കുകയാണ്. ലേബർ സർക്കാർ അധികാരത്തിലേറിയതോടെ മുൻപെങ്ങുമില്ലാത്ത വിധമുള്ള അഭയാർഥി പ്രവാഹമാണ് ബ്രിട്ടനിലേക്ക്. ഇന്നലെ സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം ഈവർഷം ഇതുവരെ അനധികൃത ബോട്ടുകളിൽ ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്തിയ അഭയാർഥികൾ 19,294 പേരാണ്.

-------------------aud--------------------------------

മുൻവർഷം ഇതേകാലയളവിൽ അതിർത്തി കടന്ന് എത്തിയവരേക്കാൾ വളരെ കൂടുതലാണ് ഇത്. 2023ൽ ആകെയെത്തിയവരുടെ എണ്ണം 29,437 ആയിരുന്നു. 2022ൽ എത്തിയ റെക്കോർഡ് സംഖ്യയുമായി (45,755) തട്ടിച്ചുനോക്കുമ്പോൾ നേരിയ കുറവുണ്ടെന്നതു മാത്രമാണ് ആശ്വസത്തിനു വക നൽകുന്നത്. 2018 മുതൽ ഇതുവരെ അനധികൃത ബോട്ടുകളിൽ അതിർത്തി കടന്ന് എത്തിയവരുടെ എണ്ണം ആകെ 130,000 ആണ്. അഫ്‌ഗാനിസ്ഥാൻ- 5370, ഇറാൻ- 3844, ടർക്കി - 2935, സിറിയ -2849, എരിത്രിയ - 2817, ഇറാഖ് - 2508, സുഡാൻ-2129, അൽബേനിയ - 755, കുവൈത്ത് -571, മറ്റുള്ളവർ -3607 എന്നിങ്ങനെയാണ് ഈ വർഷം ഇതുവരെയുള്ള അഭയാർഥികളുടെ കണക്ക്. ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ കണക്കുപ്രകാരം ഇംഗ്ലിഷ് ചാനൻ കടക്കാൻ ശ്രമിക്കുന്നതിനിടെ ഇതുവരെ ബോട്ടുമുങ്ങിയും മറ്റും മരിച്ചത് 189 പേരാണ്. കടൽ കടന്നെത്തുന്ന അഭയാർഥികലെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുൻ ടോറി സർക്കാരിൻ്റെ പദ്ധതി ലേബർ സർക്കാർ അധികാരമേറ്റയുടൻ നിർത്തലാക്കിയിരുന്നു. ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചപ്പോൾ തന്നെ അഭയാർഥികളുടെ ഒഴുക്കിന് കുറവു വന്നിരുന്നു. എന്നാൽ പുതിയ സർക്കാരിന്റെ നയം മാറ്റത്തോടെ കടൻ കടന്നെത്തിയാൽ എന്നെങ്കിലും അഭയാർഥി സ്‌റ്റാറ്റസ് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ജീവൻ പണയംവച്ചും ബ്രിട്ടനിലേക്ക് എത്താൻ ഇതാണ് അഭയാർഥികളെ പ്രേരിപ്പിക്കുന്നത്. കള്ളക്കടത്തു മാഫിയ സംഘങ്ങളുടെയും മനുഷ്യക്കടത്തുകാരുടെയും ഇരകളായി ബ്രിട്ടനിലേക്ക് എത്തുന്ന അഭയാർഥികളുടെ ഒഴുക്കിനു തടയിടാൻ ശക്‌തമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത്. എന്നാൽ എന്തുതരം നടപടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നില്ല. നിലവിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 118,882 പേരാണ് അഭയാർഥി സ്‌റ്റാറ്റസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu