വളരെയേറെ നന്ദിയോടെയാണ് പ്രധാനമന്ത്രിക്ക് ഒപ്പം ക്രിസ്മസ് പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട്. അവസരം ലഭിച്ചാൽ മണിപ്പൂർ അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-------------------aud-----------------------------
മാർപ്പാപ്പയുടെ യാത്ര ഒരുക്കുന്ന ഉത്തരവാദിത്വമാണ് തനിക്ക് ഉള്ളത്. ഇന്ത്യയിലേക്ക് ഔദ്യോഗിക ക്ഷണം പോപ്പിന് നൽകിയിട്ടുണ്ട്. അക്രമങ്ങൾ എവിടെ ഉണ്ടായാലും വേദന ഉണ്ടാക്കുന്നതാണ്. പരിഹാരം കണ്ടെത്തണമെന്നും കർദിനാൾ പറഞ്ഞു.
ഡിസംബർ 23ന് ഡൽഹിയിൽ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടക്കുന്ന ക്രിസ്മസ് ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. വൈകുന്നേരം ആറര മണിക്കാണ് പരിപാടികൾ. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്താണ് പരിപാടികൾക്ക് അദ്ധ്യക്ഷത വഹിക്കുന്നത്.
പരിപാടിയിൽ നിരവധി മതപുരോഹിതൻമാർ, പൗരപ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും. കരോൾ ഗാനങ്ങളടക്കം ആഘോഷത്തിന്റെ ഭാഗമാകും. അത്താഴവിരുന്നോടെ ആഘോഷപരിപാടികൾ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ അറിയിച്ചു.
ഇന്ത്യയിലെ കാത്തലിക് ബിഷപ്പുമാരുടെ സംഘടനയാണ് സിബിസിഐ. 1944 സെപ്തംബറിലാണ് സംഘടന രൂപീകൃമായത്. ആദ്യമായാണ് സിബിസിഐ ആസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളിൽ പ്രധാനമന്ത്രിക്ക് പങ്കുചേരുന്നത്.
© Copyright 2024. All Rights Reserved