ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി തുലച്ചതോടെ സൗദി കിങ്‌സ് കപ്പിൽ നിന്ന് അൽ നസർ പുറത്തായി. അൽ താവൂൻ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റിയാനോയുടെ ടീമിനെ പരാജയപ്പെടുത്തിയത്. രണ്ടുവർഷം മുൻപ് അൽ നസറിലെത്തിയ റൊണാൾഡോയ്ക്ക് ഇതുവരെ ടീമിനായി ഒരു പ്രധാന കീരീടം നേടിക്കൊടുക്കാനായിട്ടില്ല
-------------------aud------------------------------
മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്തായിരുന്നു അൽ നസറിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത് നഷ്ടപ്പെടുത്തിയതോടെ മത്്‌സരം സമനിലയിലാക്കാനുള്ള അവസരമാണ് നഷ്ടമായത്. കിങ്‌സ് കപ്പ് റൗണ്ട് 16ലായിരുന്നു അൽ താവൂനും അൽ നസറും ഏറ്റുമുട്ടിയത്.
മത്സരത്തിന്റെ 71-ാം മിനിറ്റിലായിരുന്നു അൽതാവൂന്റെ ആദ്യ ഗോൾ. വാലിദ് അൽ അഹമ്മദിന്റെ കിക്കാണ് ലക്ഷ്യം കണ്ടത്. പിന്നാലെ സമനില ഗോൾ കണ്ടെത്താനായി അൽ നസറിന്റെ ശ്രമം. 96-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ ലക്ഷ്യത്തിലെത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി പന്ത് ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്തുപോയി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തനിക്ക് ലഭിച്ച പെനാൽറ്റി കിക്കുകൾ റൊണാൾഡോ ലക്ഷ്യത്തിലെത്തിച്ചിരുന്നു. 'മികച്ച പ്രകടനം നടത്തിയെങ്കിലും ഞങ്ങൾക്ക് മത്സരം ജയിക്കാൻ കഴിഞ്ഞില്ല,' -അൽ നസർ കോച്ച് പറഞ്ഞു. 'കപ്പിൽ നിന്ന് പുറത്തായതിൽ ഞങ്ങൾക്ക് നിരാശയുണ്ട്. എന്നാൽ ഇനിയും രണ്ട് പ്രധാന ടൂർണമെന്റുകൾ ഉണ്ട്. അവയിൽ മികച്ച പ്രകടനം പുറത്തെടുക്കും'- കോച്ച് പറഞ്ഞു.
© Copyright 2024. All Rights Reserved