അവർ എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ..?'; വൃന്ദാ കാരാട്ടിനു മറുപടിയുമായി ഗവർണർ

05/01/24

കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ഗവർണർ മത്സരിക്കണമെന്ന സിപിഎം പിബി അംഗം വൃന്ദ കാരാട്ടിൻറെ വെല്ലുവിളിക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൃന്ദ എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ ചോദിച്ച ഗവർണർ വൃന്ദയുടെ പരാമർശങ്ങൾ താൻ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും പറഞ്ഞു. ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും താൻ ചെയ്യുന്നത് നിയമപരമായ ചുമതലയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ ബിജെപിയുടെ അജൻഡ നടപ്പാക്കുകയാണെന്ന് നേരത്തെ വൃന്ദ വിമർശിച്ചിരുന്നു. നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാൻ താത്പര്യമുണ്ടെങ്കിൽ ഗവർണർ അതിന് തയാറാകണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗവർണർ ബിജെപി ടിക്കറ്റിൽ കേരളത്തിലെ ഏതെങ്കിലും സീറ്റിൽ മത്സരിക്കണം. പാലേതാണ് വെള്ളമേതാണെന്ന് അപ്പോൾ തിരിച്ചറിയാനാകുമെന്നായിരുന്നു വൃന്ദയുടെ പരാമർശം.
അതേസമയം, സംസ്ഥാന സർക്കാരിൻറെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പോകാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അന്വേഷിക്കണം. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണമെന്ന് ഗവർണർ പറഞ്ഞു.

Latest Articles

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu