രാജിവെച്ച അസം കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് റാണാ ഗോസ്വാമി ബുധനാഴ്ച രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് രാജിക്കത്ത് സമർപ്പിച്ചു.
ബി.ജെ.പിയിൽ ചേരുന്ന കാര്യം അദ്ദേഹം പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. അപ്പർ അസമിലെ കോൺഗ്രസ് നേതാവായിരുന്ന റാണാ ഗോസ്വാമി വിവിധ രാഷ്ട്രീയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സംഘടനാ ചുമതലകളിൽ നിന്ന് രാജിവെച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചു. രാജി സ്വീകരിച്ച ശേഷം വേണുഗോപാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയുമായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും റാണ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിമാചലിൽ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നത് അസമിലും ആഭ്യന്തര പ്രശ്‌നങ്ങൾക്ക് കാരണമായത് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബുധനാഴ്ച, ഹിമാചലിലെ മന്ത്രിയും പിസിസി അധ്യക്ഷൻ പ്രതിഭാ സിങ്ങിൻ്റെ മകനുമായ വിക്രമാദിത്യ സിംഗ് തൻ്റെ സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ചു.
© Copyright 2025. All Rights Reserved