മാരകരോഗമുള്ള മുതിർന്നവർക്ക് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കാനുള്ള നീക്കങ്ങളെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പിന്തുണയ്ക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നു. ദയാവധം നിയമ വിധേയമാക്കാനുള്ള നീക്കങ്ങളെ താൻ നേരത്തെ എതിർത്തിരുന്നെങ്കിലും നിലവിൽ ചർച്ച ചെയ്യുന്ന നിയമം ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ലിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്നും മുൻപ് താൻ കരുതിയത് പോലെ ദുർബലരായ ആളുകളുടെ മേൽ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഉണ്ടാക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നും ഡേവിഡ് കാമറൂൺ പ്രഭു പറഞ്ഞു.
-------------------aud--------------------------------
ബറോണസ് തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ് എന്നിവരെല്ലാം ബില്ലിനെ തള്ളിക്കളയാൻ എംപിമാരോട് ആവിശ്യപ്പെട്ടതിനു ശേഷം ബില്ലിനെ പിന്തുണയ്ക്കുന്ന ആദ്യത്തെ മുൻ പ്രധാനമന്ത്രിയാണ് കാമറൂൺ പ്രഭു. എന്നാൽ മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ വളരെ ശക്തമായ ഭാഷയിലാണ് ബില്ലിനെതിരെ പ്രതികരിച്ചത്. നിയമത്തിലെ വ്യവസ്ഥകൾ എത്ര നല്ലതാണെങ്കിലും അത് പ്രായമായവരോടും ഗുരുതരമായ രോഗികളോടും വികലാംഗരോടും സമൂഹത്തിൻറെ മനോഭാവത്തെ മാറ്റുമെന്ന് ബിബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 2015 മുതൽ അദ്ദേഹം എംപി അല്ലെങ്കിലും ലേബർ പാർട്ടിയിൽ ഗോർഡൻ ബ്രൗണിന് ഇപ്പോഴും നിർണ്ണായക സ്വാധീനമുണ്ട്. ആറ് മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് ഡോക്ടർമാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെടുന്ന മാരക രോഗമുള്ള വ്യക്തികൾക്ക് അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് ബിൽ.
© Copyright 2024. All Rights Reserved