ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടരി വെള്ളാപ്പള്ളി നടേശനും പി.വി അൻവർ എം.എൽ.എയും കൂടിക്കാഴ്ച നടത്തി. ഡി.എം.കെയുടെ ജില്ല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എത്തിയ അൻവർ ചേർത്തലയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളിയെ കണ്ടത്. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. രാഷ്ട്രീയവും സൗഹൃദവും രണ്ടാണ്. അൻവറിന്റെറെ രാഷ്ട്രീയം സംബന്ധിച്ച തൻ്റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അൻവറിൻ്റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. എ.ഡി.ജി.പി എം.ആർ അജിത് കുമാറിൻ്റെ വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് സർക്കാർ പറയുന്നത്. കുറ്റക്കാരനെങ്കിൽ എ.ഡി.ജിപി ശിക്ഷിക്കപ്പെടും. അന്വേഷണം നടക്കുന്ന കാര്യത്തിൽ മുൻകൂറായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
© Copyright 2025. All Rights Reserved