അൽബേനിയിൽ കുടിയേറ്റക്കാരുടേതെന്ന് സംശയിക്കുന്ന കാർ നദിയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ എട്ട് പേർ മരിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് നദിയിലേയ്ക്ക് മറിയുകയായിരുന്നു. തലസ്ഥാനമായ ടിറാനയിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് ഔസ് നദിയിലേയ്ക്ക് കാർ മറിഞ്ഞത്.
-------------------aud--------------------------------
എന്നാൽ അറബ് രാജ്യങ്ങളിൽ നിന്നോ ഏഷ്യയിൽ നിന്നോ ഉള്ള ചെറുസംഘങ്ങൾ കടൽ വഴിയോ മറ്റ് അയൽരാജ്യങ്ങളിലോ കരമാർഗ്ഗം ഇറ്റലിയിലെത്താൻ അൽബേനിയവഴിയാണ് യാത്ര ചെയ്യാറുള്ളത്. ഇറ്റലിയിലേക്ക് ആയിരക്കണക്കിന് അഭയാർഥികളെ പാർപ്പിക്കുന്നതിനുള്ള കരാറിന് അൽബേനിയൻ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. ഇറ്റലിയിലെത്തുന്ന ആയിരക്കണക്കിന് അഭയാർഥികളെ താമസിപ്പിക്കാനുള്ള സങ്കേതമാവുകയാണ് അൽബേനിയ. ഇത് സംബന്ധിച്ച് അഞ്ച് വർഷത്തെ കരാറാണ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയും അൽബേനിയയുടെ പ്രധാനമന്ത്രി രരാമയും തമ്മിൽ നവംബറിൽ ഒപ്പുവെച്ചത്. കരാർ ഇറ്റലിയുടെ പാർലമെന്റിന്റെ ഇരുസഭകളും ഫെബ്രുവരിയിൽ അംഗീകരിക്കുകയായിരുന്നു.
© Copyright 2024. All Rights Reserved