ബോർഡർ- ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ പേസർ ആകാശ് ദീപ് കളിക്കില്ലെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ.
-------------------aud------------------------------
ആകാശ് ദീപ് പുറംവേദന കാരണം അവസാന ടെസ്റ്റിൽ കളിക്കില്ല. എന്നാൽ പകരക്കാരനെ സംബന്ധിച്ച് സൂചന നൽകാൻ ഗൗതം ഗംഭീർ തയ്യാറായില്ല. ഫോമിലല്ലാത്ത ക്യാപ്റ്റൻ രോഹിത് ശർമ പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോയെന്ന ചോദ്യത്തിന് പിച്ച് വിലയിരുത്തിയ ശേഷമായിരിക്കും ടീമിനെ പ്രഖ്യാപിക്കുക എന്നായിരുന്നു മറുപടി .
പ്ലെയിങ് ഇലവനിൽ ഉണ്ടെങ്കിൽ ക്യാപ്റ്റൻ എന്താണ് മത്സരത്തിനു മുൻപുള്ള വാർത്താ സമ്മേളനത്തിന് എത്താത്തത് എന്ന ചോദ്യത്തിന് കോച്ച് പോരേ എന്ന് ഗംഭീർ തിരിച്ചു ചോദിച്ചു.
കഴിഞ്ഞ രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി അഞ്ചുവിക്കറ്റാണ് ആകാശ് ദീപ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു വിക്കറ്റാണ് ആകാശ് ദീപിൻറെ സംഭാവന.
© Copyright 2024. All Rights Reserved