ആക്സിയം 4 വിക്ഷേപണം; ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ബുധനാഴ്ച;

10/06/25

ന്യൂയോർക്ക് ഇന്ന് നടത്താനിരുന്ന ആക്‌സിയം 4 വിക്ഷേപണം മാറ്റിവച്ചതായി വിവരം. നാളെ വൈകിട്ട് 5.30 ന് ആയിരിക്കും ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര. കാലാവസ്‌ഥ സാഹചര്യം കണക്കിലെടുത്താണു ബഹിരാകാശ യാത്ര മാറ്റിവച്ചത്. ഇന്ന് വൈകിട്ട് 5.22നായിരുന്നു വിക്ഷേപം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് വിക്ഷേപണം മാറ്റിവയ്ക്കുന്നത്.

14 ദിവസമായിരിക്കും ശുഭാംശുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുക. പ്രമേഹബാധിതർക്കു ബഹിരാകാശം സന്ദർശിക്കാൻ അവസരമൊരുക്കുന്നതിനുള്ള ഗവേഷണങ്ങളും ഇതിൽപ്പെടും. നിലവിൽ പ്രമേഹബാധിതർക്ക് ബഹിരാകാശയാത്രയ്ക്കു വിലക്കുണ്ട്. പ്രമേഹം ബഹിരാകാശത്തു നിയന്ത്രിക്കാൻ പാടാണെന്നതാണു കാരണം.

പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സനാണു യാത്രയുടെ കമാൻഡർ. സ്ലാവോസ് വിനീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്. ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu