ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രായേൽ മന്ത്രിയുടെ ഭീഷണിക്കെതിരെ പരാതിയുമായി ഫലസ്തീൻ. ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി മുമ്പാകെയാണ് പരാതി നൽകിയത്. ഫലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ-മാലിക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഫലസ്തീൻ വാർത്ത ഏജൻസിയായ വഫയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ മാരിയാനോ ഗ്രോസിനാണ് പരാതി നൽകിയത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി കൈമാറിയത്. ഗസ്സയിൽ ആണവായുധവും ഒരു സാധ്യതയാണെന്ന ഇസ്രായേൽ പൈതൃക മന്ത്രി അമിഹൈ എലിയാഹുവിന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
© Copyright 2024. All Rights Reserved