അത്ഭുതങ്ങൾ പ്രതീക്ഷിച്ചാണ് ഇന്ന് പാകിസ്ഥാൻ ടീം കളിക്കളത്തിൽ ഇറങ്ങാൻ പോകുന്നത്. എട്ട് പോയിന്റുള്ള പാകിസ്ഥാന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ പോയിന്റിൽ കീവിസിനൊപ്പം എത്താമെങ്കിലും റൺനിരക്ക് മറികടക്കൽ പ്രയാസമായിരിക്കും. കളത്തിലിറങ്ങുമ്പോൾ സാങ്കേതികമായി മാത്രമാണ് ബാബർ അസമിന്റെയും കൂട്ടരുടെയും സാധ്യത. നേരിയ സാധ്യതയിലും പ്രതീക്ഷയോടെയാണ് ഇറങ്ങുന്നതെന്നായിരുന്നു ബാബറിന്റെ പ്രതികരണം. ആദ്യം ബാറ്റ് ചെയ്ത് 300 റൺസ് അടിച്ചാൽ 287 റൺ ജയമാണ് പാകിസ്ഥാന് വേണ്ടത്. 350 അടിച്ചാൽ ഇംഗ്ലണ്ടിനെ 63 റൺസിനും 400 അടിച്ചാൽ 112 റൺസിനും പുറത്താക്കണം. 450 റൺസ് അടിച്ചാൽ 162നാണ് പുറത്താക്കേണ്ടത്.
ഇംഗ്ലണ്ട് ആണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കിൽ പാകിസ്ഥാൻ ആ നിമിഷം തന്നെ പുറത്താകും. ഇംഗ്ലണ്ടിനെ നൂറിനുള്ളിൽ ഒതുക്കണം. ലക്ഷ്യം 2.5 ഓവറിൽ അടിച്ചെടുക്കുകയും വേണം, അതായത് 284 പന്തുകൾ ശേഷിക്കേ വിജയിക്കണം. ഏറെക്കുറെ അസാധ്യമാണ് അവർക്ക് മുന്നിൽ കാര്യങ്ങൾ.
© Copyright 2023. All Rights Reserved