2027ലെ എഎഫ്‌സി ഏഷ്യൻ കപ്പ് പോരാട്ടത്തിന്റെ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ താരം കളിക്കും. ഈ മാസം 25നു ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ ഇതിഹാസം തന്റെ രണ്ടാം വരവിൽ കളിക്കാനിറങ്ങും.
കഴിഞ്ഞ വർഷം ജൂണിലാണ് ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടം 1-1നു സമനിലയിൽ അവസാനിച്ചതിനു പിന്നാലെയാണ് 40കാരനായ താരം വിരമിച്ചത്. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് ഛേത്രി. ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസി, അലി ദേയി എന്നിവർ കഴിഞ്ഞാണ് ഛേത്രിയാണ് 94 ഗോളുകളുമായി നാലാം സ്ഥാനത്തുള്ളത്.
ഐസ്എല്ലിൽ ബംഗളൂരുവിനായി നിലവിൽ ഛേത്രി കളിക്കുന്നുണ്ട്. ഈ സീസണിൽ 12 ഗോളുകളും ഛേത്രി ടീമിനായി അടിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved