ശൈത്യകാലം അതിതീവ്രമാകുന്നതിനു മുന്നേ എൻഎച്ച്എസ് സേവനങ്ങൾ കിട്ടാത്ത സ്ഥിതിയാണ്. ബെഡുകളിൽ 95 ശതമാനവും രോഗികൾ കൈയടക്കി വെച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ചെയ്യാൻ കഴിയുന്ന മുന്നൊരുക്കങ്ങൾ നടപ്പാക്കാൻ എൻഎച്ച്എസ് നീക്കങ്ങൾ സജീവമാക്കുന്നത്. ക്രിസ്മസ് സമയത്ത് വ്യക്തികളും, കുടുംബങ്ങളും സുരക്ഷിതരായി ഇരിക്കാൻ ഫ്ലൂ വാക്‌സിൻ സ്വീകരിക്കണമെന്നാണ് ഇപ്പോൾ എൻഎച്ച്എസ് അഭ്യർത്ഥിച്ചിരിക്കുന്നത്.
-------------------aud--------------------------------
ഫ്ലൂ വാക്‌സിൻ പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ഇത് പ്രകാരം ക്രിസ്മസ് സമയത്ത് സുരക്ഷ ലഭിക്കണമെങ്കിൽ ഈ ബുധനാഴ്ചയ്ക്ക് ഉള്ളിൽ വാക്‌സിൻ എടുക്കണം. ഇതിനകം തന്നെ എൻഎച്ച്എസിൽ കനത്ത സമ്മർദങ്ങൾ നേരിടുന്ന സ്ഥിതിയാണ്. ഫ്ലൂ, നോറോവൈറസ് കേസുകൾ കുതിച്ചുയരുന്നതിനാൽ സ്ഥിതി ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യ മേധാവികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫ്ലൂവിനൊപ്പം, നോറോവൈറസ് കേസുകളും വ്യാപകമാകുന്നതാണ് എൻഎച്ച്എസിന് തലവേദനയായി മാറുന്നത്. ഫ്ലൂ കേസുകൾ റോക്കറ്റ് വേഗത്തിൽ കുതിക്കുന്നതിനാൽ പ്രായമായവരും, കുട്ടികളും വാക്‌സിനെടുത്ത് സുരക്ഷിതമാകാൻ ഇതാണ് സമയമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫ സ്റ്റീഫൻ പോവിസ് പറഞ്ഞു.
© Copyright 2024. All Rights Reserved