കടുത്ത സമ്മർദത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെയും ആംബുലൻസ് ജോലിക്കാരെയുമൊക്കെ മറികടന്നു രാഷ്ട്രീയക്കാർ വമ്പൻ ശമ്പളവർദ്ധന നേടിയെടുക്കുന്നു. അടുത്ത വർഷം 6000 പൗണ്ടോളം ശമ്പളവർദ്ധന സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് എംപിമാർ.
ഇതോടെ ഇവരുടെ ശമ്പളം 92,731 പൗണ്ടിലേക്കാണ് ഉയരുക. പീയേഴ്‌സിന്റെ ടാക്‌സ് രഹിത ഡെയ്‌ലി അലവൻസ് 342 പൗണ്ടിൽ നിന്നും 366 പൗണ്ടായും ഉയരും.
അടുത്ത ഏപ്രിൽ മുതൽ രാഷ്ട്രീയക്കാർക്ക് 7.1 ശതമാനം വർദ്ധനവാണ് സിദ്ധിക്കുക. ഈ വർഷം ഭൂരിപക്ഷം ഹെൽത്ത്‌കെയർ ജീവനക്കാർക്കും 5 ശതമാനത്തോളം വർദ്ധന മാത്രമാണ് അനുവദിക്കപ്പെട്ടത്.
മാസങ്ങൾ നീണ്ട സമരങ്ങൾക്കൊടുവിലാണ് പബ്ലിക് സെക്ടർ ജോലിക്കാരുടെ ശമ്പളം അഞ്ച് മുതൽ ഏഴ് ശതമാനം വരെ ഉയർത്താൻ ധാരണയായത്. പൊതുമേഖലയിലെ ശമ്പളവർദ്ധനയാണ് എംപിമാരുടെയും ശമ്പളത്തിൽ പ്രതിഫലിക്കുന്നത്. എന്നാൽ ഇതിനായി അവർക്കു ബുദ്ധിമുട്ടേണ്ടിവന്നില്ല.
© Copyright 2023. All Rights Reserved