ലോകകപ്പ് യോഗ്യതാ റൗണ്ടിലെ എൽക്ലാസിക്കോ പോരാട്ടത്തിൽ അർജന്റീനക്കെതിരെ ബ്രസീലിന് നാണംകെട്ട തോൽവി. ലോക ചാംപ്യന്മാരായ അർജന്റീന ബദ്ധവൈരികളും മുൻ ചാംപ്യന്മാരുമായ ബ്രസീലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് തകർത്തത്. സൂപ്പർ താരം മെസി ഇയ്യാതെയിറങ്ങിയാണ് അർജന്റീനൻ പട കരുത്ത് കാട്ടിയത്. 1964 ന് ശേഷം, അർജന്റീനയോട് 61 വർഷത്തിന് ശേഷമാണ് ബ്രസീൽ ഇത്ര വലിയ തോൽവി ഏറ്റുവാങ്ങുന്നത്.
-------------------aud------------------------------
ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുമ്പു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അർജന്റീന, ബദ്ധവൈരികൾക്കെതിരായ തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. ഗോളടിയും ഇടയ്ക്ക് തമ്മിലടിയും നിറഞ്ഞതായിരുന്നു എൽക്ലാസിക്കോയിലെ ആവേശപ്പോരാട്ടം. ബ്രസീൽ നിരയിൽ സൂപ്പർ താരം നെയ്മറും കളിക്കാനുണ്ടായിരുന്നില്ല. ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ ലീഡ് നേടിയ അർജന്റീന മത്സരം വരുതിയിലാക്കി. നാലാം ഗോൾ നേടിയ സിമിയോണി, അർജന്റീനയ്ക്കായുള്ള തന്റെ ആദ്യ ഗോൾകൂടിയാണ് നേടിയത്. ബ്രസീലിന്റെ ഏക ആശ്വാസ ഗോൾ 26–ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയുടെ വകയാണ്.
© Copyright 2025. All Rights Reserved