ആളില്ലാഡ്രോണുകളെ നിരീക്ഷിക്കാൻ അതിർത്തിയിൽ പ്രതിരോധസംവിധാനം സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ജോധ്പുരിൽ അതിർത്തിരക്ഷാസേനയുടെ 60-ാമത് സ്ഥാപകദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
-------------------aud--------------------------------
പഞ്ചാബിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ഉൾപ്പെടെ ഡ്രോൺ പ്രതിരോധ യൂണിറ്റുകൾ സ്ഥാപിക്കും. ഡി.ആർ.ഡി.ഒ. ഉൾപ്പെടെയുള്ള പ്രതിരോധ, ഗവേഷണ സംഘടനകളുമായി സഹകരിച്ചാണ് നടപ്പാക്കുക. ഈവർഷം ഇന്ത്യ-പാക് അതിർത്തികളിൽനിന്ന് 260-ലധികം ഡ്രോണുകളാണ് പിടിച്ചെടുത്തത്. ഇതിൽ ഭൂരിഭാഗവും പഞ്ചാബിൽനിന്നുമാണ്. ആയുധങ്ങളും മയക്കുമരുന്നും കടത്തുന്ന ഡ്രോണുകളുടെ ഭീഷണിയെ നേരിടാൻ ആന്റി-ഡ്രോൺ യൂണിറ്റിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
© Copyright 2024. All Rights Reserved