പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ നാലുദിവസമാക്കി അഞ്ച് ദിവസം ശമ്പളം കൊടുക്കാൻ ചില സ്ഥാപനങ്ങൾ തയ്യാറായിരിക്കുകയാണ്. എന്നാൽ ഭൂരിഭാഗം സ്ഥാപനങ്ങളും ഈ വഴിക്ക് നീങ്ങിയിട്ടുമില്ല. ഈ അവസരത്തിലാണ് എല്ലാ ജോലിക്കാർക്കും നാല് പ്രവൃത്തിദിനങ്ങളായി ചുരുക്കുന്നതിനെ അനുകൂലിച്ച് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ എംപിമാർ രംഗത്ത് വന്നിരിക്കുന്നത്.
-------------------aud--------------------------------
ജോലിക്കാരുടെ അവകാശങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം ഹൗസ് ഓഫ് കോമൺസിൽ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടനിലെ ജോലിക്കാർക്ക് നാല് പ്രവൃത്തിദിനങ്ങളിലേക്ക് ചുരുക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ഒരു സംഘത്തെ നിയോഗിക്കണമെന്ന് ലേബർ എംപിമാരും, ഗ്രീൻ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലിലെ ഈ ഭേദഗതിക്ക് ബാക്ക്‌ബെഞ്ചേഴ്‌സിന്റെ പിന്തുണയുണ്ട്. ഇത് വിജയിച്ചാൽ പദ്ധതി പരിശോധിക്കാൻ വിദഗ്ധരുടെ പാനൽ രൂപീകരിക്കും. ഇവരാകും അഞ്ചിൽ നിന്നും നാലായി ജോലി ദിവസങ്ങൾ ചുരുക്കുന്നതും, ഇതിൽ ശമ്പളത്തെ ബാധിക്കാതെ എങ്ങനെ നോക്കണമെന്നും നിർദ്ദേശിക്കുക. എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബിൽ നിലവിൽ കോമൺസിന്റെ പരിഗണനയിലാണ്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഇത് പരിശോധിക്കുന്നത്.
© Copyright 2024. All Rights Reserved