ഒരു സർപ്രൈസ് റിപ്പോർട്ടാണ് ആവേശത്തെ കുറിച്ച് നിലവിൽ ചർച്ചയാകുന്നത്. ഒടിടിയിലേക്ക് ആവേശം എത്തുന്നതിൽ തീരുമാനമായിരിക്കുന്നു.
ആവേശം ആഗോളതലത്തിൽ ആകെ 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. നിലവിലും ഫഫദ് നായകനായ ആവേശം തിയറ്ററുകളിൽ ആളുകളെ നിറയ്‍ക്കുമ്പോഴാണ് ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തുന്നത് എന്നതാണ് സർപ്രൈസാകുന്നത്. മെയ് ഒമ്പതിനാണ് ഫഹദിന്റെ ആവേശം ഒടിടിയിൽ പ്രദർശനത്തിന് എത്തുക. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തിൽ എത്തിയിരിക്കുന്നത്.
-------------------aud--------------------------------
ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയിൽ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീർ താഹിറാണ്. സംഗീതം സുഷിൻ ശ്യാമും.
ആവേശം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് നിർമാണം നിർവഹിക്കുന്നത്. നിർമാണത്തിൽ നസ്രിയ നസീമും പങ്കാളിയാകുന്നു.
© Copyright 2024. All Rights Reserved