ആശ വർക്കർമാരുടെ സമരം സംസ്ഥാന സർക്കാരിന്റെ പരാജയമെന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. അവർക്ക് ശമ്പളം നൽകാൻ കഴിയാത്തത് സർക്കാരിന്റെ കഴിവുകേടാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് 938.80 കോടി രൂപ നൽകിയിരുന്നു. ബജറ്റിൽ വകയിരുത്തിയതിൽ അധികമായി 120 കോടി കേരളത്തിന് നൽകിയെന്നും കുറിപ്പിൽ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിലായിരുന്നു കുറിപ്പ് പുറത്തിറങ്ങിയത്.പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ആശ-അംഗൻവാടി വർക്കർമാരോട് ഉദാസീനത കാണിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പരാജയം മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു. നേരത്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആശ വർക്കർമാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഉന്നയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുമായി സംസാരിച്ചിരുന്നു. ഈ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
© Copyright 2024. All Rights Reserved