വരുന്ന ഞായറാഴ്ച്ച മുതൽ ബ്രിട്ടൻ ആർക്ടിക് മേഖലയിൽ നിന്നുമെത്തുന്ന ശീതവായു പ്രവാഹത്തിന്റെ പിടിയിലാകും. താപനില മൈനസ് 9 ഡിഗ്രി വരെ താഴുമ്പോൾ നാല് ഇഞ്ച് കനത്തിൽ വരെ മഞ്ഞുവീഴ്ച്ചയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ജനുവരി 14 ഞായറാഴ്ച്ച മുതലാണ് കാലാവസ്ഥയിൽ മാറ്റം കണ്ടു തുടങ്ങുക. കൊടും തണുപ്പിന്റെ നാളുകളാണ് വരുന്നത് എന്നും മുന്നറിയിപ്പിൽ പറയുന്നു.
=================aud=======================
അടുത്തയാഴ്ച്ചത്തേക്ക് നിരവധി യെല്ലോ വാർണിംഗുകൾ ഇതിനോടകം തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. മഞ്ഞുവീഴ്ച്ച ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തീരപ്രദേശങ്ങളിൽ തുടങ്ങുന്ന മഞ്ഞുവീഴ്ച്ച സാവധാനം ഉൾനാടുകളിലേക്കും വ്യാപിക്കും. വടക്കൻ സ്‌കോട്ട്ലാൻഡിലായിരിക്കും വൻ ഹിമപാതം ഉണ്ടാവുക.
അബെർഡീൻ, അബെർഡീൻഷയർ, മൊറേ, എയ്ലീൻ സിയർ, ഹൈലാൻഡ്,ഓർക്നി ദ്വീപുകൾ, ഷെറ്റ്ലാൻഡ് ദ്വീപുകൾ എന്നിവിടങ്ങളിലും നോർത്തേൺ അയർലൻഡിലെ ആൻട്രിം, ആർമാഗ്, ഡൗൺ, ഫെർമനഗ്, ലണ്ടൻഡെറി, ടൈരോൺ എന്നീ കൗണ്ടികളിലുമാണ് പ്രധാനമായും മഞ്ഞുവീഴ്ച്ച ഉണ്ടാവുക. എന്നാൽ രാജ്യമാകെ തന്നെ കൊടും തണുപ്പ് അനുഭവപ്പെടും. വടക്കു നിന്നുള്ള വായുപ്രവാഹം കുറച്ചു നാൾ നിലനിൽക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രസിദ്ധപ്പെടുത്തുമെന്നും മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. മഞ്ഞു വീഴ്ച്ച പ്രവചിച്ചിരിക്കുന്ന അബെർഡീൻഷയറിൽ അന്തരീക്ഷ താപനില മൈനസ് 8.3 ഡിഗ്രി വരെ എത്തിയേക്കുമെന്നും പ്രവചനമുണ്ട്. 2 മുതൽ 5 സെന്റി മീറ്റർ കനത്തിൽ മഞ്ഞുവീഴ്ച്ചയും ഉണ്ടാകും.
© Copyright 2024. All Rights Reserved