ആർത്തവം വൈകല്യമല്ല, ശമ്പളത്തോടുകൂടിയ അവധിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര വുമൻ ആന്റ് ചൈൽഡ് ഡവലപ്‌മെന്റ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പാർലമന്റിൽ ആർത്തവ ശുചിത്വ നയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ആർത്തവമുള്ള സ്ത്രിയെന്ന നിലയിൽ പറയുകയാണ്, ആർത്തവചക്രം ഒരു വൈകല്യമൊന്നുമല്ല. ഇത് സ്ത്രീകളുടെ ജീവിതയാത്രയുടെ ഭാഗമാണ്.
ആർത്തവത്തെ കുറിച്ച് ആർത്തവമില്ലത്തവരുടെ കണ്ടെത്തലിൽ സ്ത്രീകളുടെ തുല്യാവകാശങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും അവർ പറഞ്ഞു.
ലോകത്ത് പലരാജ്യങ്ങളും ആർത്തവ അവധി നൽകുന്നുണ്ട്. ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ ശാരീരികമായും മാനസികമായും നിരവധി ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇത് കണക്കിലെടുത്താണ് അവധി. ജപ്പാൻ, ഇന്തോനേഷ്യ, തായ്വാൻ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം അവധി നൽകുന്നുണ്ട്.
© Copyright 2024. All Rights Reserved