ഇന്ത്യയ്‌ക്കെതിരായ 2023 ലോകകപ്പ് ഫൈനലിൽ ട്രാവിസ് ഹെഡ് നടത്തിയത് അവിശ്വാസമായ പ്രകടനമാണ് നടത്തിയത് . 120 പന്തിൽ 137 റൺസ് നേടിയത് ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായി മാറും – റിക്കി പോണ്ടിംഗിനും ആദം ഗിൽക്രിസ്റ്റിനും ശേഷം ഫൈനൽ മത്സരത്തിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയൻ താരമായി അദ്ദേഹം. ഓസ്‌ട്രേലിയയ്‌ക്ക് ആറാം ലോകകപ്പ് കിരീടം നേടികൊടുക്കുന്നതിൽ അതിനിർണായക പങ്ക് വഹിച്ച താരത്തിന്റെ ബാറ്റിംഗ് മികവ് വലുതായിരുന്നു. ഒരു ഘട്ടത്തിൽ വലിയ ഒരു തകർച്ചയെ നേരിട്ട ടീമിനെ തിരികെ എത്തിച്ച മാജിക്ക് പ്രകടനം സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ഇന്ത്യൻ ആരാധകരുടെ വായടപ്പിക്കാൻ ആ പ്രകടനം ധാരളമായിരുന്നു. ലോകകപ്പ് ഫൈനൽ മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹെഡ് വ്യക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 10-ാം ഓവറിന് തൊട്ടുമുമ്പ്, പിന്നിലേക്ക് ഓടി രോഹിത് ശർമ്മയുടെ ക്യാച്ച് അവിശ്വാസമായ രീതിയിൽ കൈപ്പിടിയിൽ ഒതുക്കുന്നതിലൂടെ ആയിരുന്നു അത്. കമന്ററിയിൽ ഇയാൻ സ്മിത്ത് പറഞ്ഞത് ഇങ്ങനെ ആയിരുന്നു . “അതാണ് എനിക്ക് മത്സരത്തിന്റെ വഴിത്തിരിവ്.” വിരാട് കോഹ്‌ലിയുടേതുൾപ്പെടെ 8 വിക്കറ്റുകൾ ഇന്ത്യക്ക് ഉണ്ടായിരുന്നു അപ്പോഴും. ഫൈനലിൽ ഇനിയും 90 ഓവർ ക്രിക്കറ്റ് ബാക്കിയുണ്ട്. മത്സരത്തിന്റെ “ടേണിംഗ് പോയിന്റ് ” രോഹിത്തിന്റെ ആ വിക്കറ്റ് തന്നെ ആയിരുന്നു എന്നത് പിന്നീടുള്ള ഇന്ത്യൻ ബാറ്റിംഗ് കാണുമ്പോൾ വ്യക്തമായി നമുക്ക് മനസിലാകും.
ഓസ്‌ട്രേലിയയുടെ പ്രധാന ബോളർമാർ എല്ലാവരെയും തകർത്തെറിഞ്ഞ രോഹിത്തിന്റെ ആ ക്യാച്ച് താരം കൈപ്പിടിയിൽ ഒതുക്കി ഇല്ലായിരുന്നു എങ്കിൽ മത്സരഫലം തന്നെ ചിലപ്പോൾ മറ്റൊന്ന് ആകുമായിരുന്നു. 1983 ലോകകപ്പിലെ വിവ് റിച്ചാർഡ്സിന്റെ ക്യാച്ച് എടുത്ത കപിൽ ദേവ് മത്സരം തിരിച്ചത് പോലെ തന്നെ ഉള്ള സമയം ആയിരുന്നു അത്.
31 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 47 റൺസാണ് രോഹിത് നേടിയത്. അദ്ദേഹത്തിന്റെ പുറത്താക്കലിന് ശേഷം , അടുത്ത 40 ഓവറിൽ ഇന്ത്യയ്ക്ക് നാല് ബൗണ്ടറികൾ കൂടി മാത്രമേ നേടാനായുള്ളൂ , അവിടെയാണ് ഓസ്ട്രേലിയ ഈ മത്സരം ശരിക്കും സ്വന്തമാക്കുന്നതെന്ന് പറയാം.
“അവനാണ് (രോഹിത് ശർമ്മ) ഒരുപക്ഷേ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ,” മാക്‌സ്‌വെൽ വിജയ റൺസ് അടിച്ചുകൂട്ടിയതിന് ശേഷം കണ്ണീരിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ട ഇന്ത്യൻ ക്യാപ്റ്റനെ കുറിച്ച് മത്സരാനന്തര ചടങ്ങിൽ ഹെഡ് പറഞ്ഞു. വീണ്ടും, ഫീൽഡിംഗ് ഞാൻ കഠിനാധ്വാനം ചെയ്ത ഒരു കാര്യമാണ്. നൂറ് നേടുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല, ഒരുപക്ഷെ ആ ക്യാച്ച് എടുക്കാൻ പറ്റുമെന്ന് പോലും കരുതിയില്ല. ” ആ ക്യാച്ചിനെക്കുറിച്ച് ഹെഡ് പറഞ്ഞു. എന്തായാലും ഹെഡ് ഏറെ കാലം ബുദ്ധിമുട്ടാനുള്ള തലവേദന തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved