192 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലായിരുന്നു. 37 റൺസെടുത്ത യശ്വസി ജയ്‌സ്വാളിൻ്റെ വിക്കറ്റാണ് നാലാം ദിവസം ആദ്യം നഷ്ടമായത്. 55 റൺസെടുത്ത രോഹിത് ശർമയും മടങ്ങിയ ശേഷം രജത് പാട്ടീദാർ (0), രവീന്ദ്ര ജഡേജ (4), സർഫറാസ് ഖാൻ (0) എന്നിവരും ക്ഷണത്തിൽ പുറത്തായി. ഇന്ത്യ 120/5; ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ. എന്നാൽ, അവിടെ ഒരുമിച്ച ശുഭ്മൻ ഗില്ലും ധ്രുവ് ജുറലും ക്ലാസിക് ടെസ്റ്റ് ബാറ്റിങ് ശൈലിയിൽ ഉറച്ചു നിന്നപ്പോൾ ഇന്ത്യ കൂടുതൽ നഷ്ടമില്ലാതെ ജയത്തിലേക്കെത്തി.
124 പന്തിൽ 52 റൺസെടുത്ത ഗില്ലിൻ്റെ ഇന്നിങ്സിൽ ഒരു ഫോർ പോലുമില്ല. എന്നാൽ രണ്ടു സിക്സറുകളുണ്ട്. 77 പന്ത് നേരിട്ട ജുറൽ രണ്ട് ഫോർ ഉൾപ്പെടെ 39 റൺസും നേടി. അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 52 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.
© Copyright 2025. All Rights Reserved