ഇംഗ്ലണ്ട് ലയൺസിനെിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ എ ടീമിലും റിങ്കു സിംഗ് സ്ഥാനം പിടിച്ചു. നേരത്തെ, മൂന്നാം മത്സരത്തിനുള്ള ടീമിൽ മാത്രമാണ് റിങ്കുവിനെ ഉൾപ്പെടുത്തിയിരുന്നത്. അഭിമന്യൂ ഈശ്വരനാണ് രണ്ട് മത്സരങ്ങൾക്കുള്ള ടീമിനേയും നയിക്കുന്നത്.
നാളെ അഹമ്മദാബാദിലാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് തുടങ്ങുന്നത്. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിനൊപ്പമെ റിങ്കു ചേരൂവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ താരം നാളെ ടീമിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരം.
അഭിമന്യു ഈശ്വരൻ നായകനാകുന്ന ടീമിൽ അഫ്ഗാനെതിരെ കളിച്ച വാഷിംഗ്ടൺ സുന്ദറും അർഷ്ദീപ് സിംഗും ഇടം നേടിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് തിലക് വർമ കളിച്ചത്. വിരാട് കോലി തിരിച്ചെത്തിയതോടെ തിലകിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. അതേസമയം അഫ്ഗാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം റിങ്കും സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി ശ്രദ്ധനേടിയിരുന്നു.
അതേസമയം, മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരായ മത്സരത്തിൽ സഞ്ജു 15 റൺസുമായി പുറത്താകാതെ നിന്നിരുന്നു. അന്ന് സഞ്ജു മാത്രമാണ് കളിച്ചത് താനും. ആദ്യ ഇന്നിംഗ്‌സിൽ സഞ്ജു 38 റൺസാണ് നേടിയിരുന്നത്. കുമാർ കുശാഗ്ര ആയിരിക്കും ഇംഗ്ലണ്ട് ലയൺസിനെതിര ഇന്ത്യ എയുടെ വിക്കറ്റ് കീപ്പർ.
© Copyright 2024. All Rights Reserved