ധ്രുവ് ജുറെൽ വിജയ റൺ കുറിച്ച് രണ്ടാം റൺ ഓടുമ്പോൾ അതുകൊണ്ടു തന്നെ ആശാൻ രാഹുൽ ദ്രാവിഡ് അൽപ്പം വികാരനിർഭരനായി പോയി. ഇത്രയും ആവേശത്തോടെ മുമ്പ് ദ്രാവിഡിനെ കണ്ടിട്ടുണ്ടോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. സാധാരണഗതിയിൽ വികാരങ്ങളൊന്നും പുറത്ത് അധികം പ്രകടിപ്പിക്കാത്ത ദ്രാവിഡ് വിജയശാവേശം പ്രകടിപ്പിക്കുന്ന വീഡിയോ ആരാധകർ അതുകൊണ്ടുതന്നെ ഏറ്റടുത്തു കഴിഞ്ഞു. മത്സരശേഷം ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകിയ ശുഭ്മാൻ ഗില്ലിനോട് എന്താണ് ദ്രാവിഡ് നൽകിയ പ്രചോദനം എന്ന് ചോദിച്ചപ്പോൾ നീയല്ലെങ്കിൽ പിന്നെ ആരാണ് നേടുക എന്നത് മാത്രമായിരുന്നു ദ്രാവിഡ് പറഞ്ഞത് എന്നായിരുന്നു ഗില്ലിൻറെ മറുപടി. റാഞ്ചി ടെസ്റ്റിൽ നാലാം ദിനം 192 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും യശസ്വി ജയ്സ്വാളും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 84 റൺസടിച്ച് നല്ല തുടക്കമിട്ടെങ്കിലും പിന്നീട 36 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടിരുന്നു. 120-5 എന്ന സ്കോറിൽ പതറിയ ഇന്ത്യയെ അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ശുഭ്മാൻ ഗില്ലും 39 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെലും ചേർന്നാണ് വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
© Copyright 2024. All Rights Reserved