ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയില്ല. പരിക്കിനെ തുടർന്നാണ് ഷമിയെ ഒഴിവാക്കിയത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്ക് താരം തിരിച്ചെത്തും. ഇന്ന് പ്രഖ്യാപിച്ച പതിനാറംഗ ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരാണുള്ളത്. എന്നാൽ ഇഷാൻ കിഷനെ ടീമിൽ നിന്ന് തഴഞ്ഞു.
=================aud=======================
കെ എൽ രാഹുൽ, കെ എസ് ഭരത്, യുവതാരം ധ്രുവ് ജുറൽ എന്നിവരാണ് ടീമിലെ കീപ്പർമാർ. ആഭ്യന്തര ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ജുറലിന് ആദ്യമായിട്ടാണ് ദേശീയ ടീമിൽ അവസരം നൽകുന്നത്. ഇതോടെ കിഷനെ പൂർണമായും തഴഞ്ഞു.
രോഹിത് ശർമ ടീമിനെ നയിക്കും. ജസ്പ്രിത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച സ്‌ക്വാഡിൽ നിന്ന് മറ്റു മാറ്റങ്ങളൊന്നും ടീം വരുത്തിയിട്ടില്ല. നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാരും പേസർമാരും ടീമലെത്തി. രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നർമാർ. പേസർമാരായി ജസ്പ്രിത് ബുമ്ര, ആവേഷ് ഖാൻ, മുകഷ് കുമാർ, മുഹമ്മദ് സിറാജ് എന്നിവരും ടീമിലെത്തി. രോഹിത്തിനെ കൂടാതെ ശുഭ്മാൻ ഗിൽ, യഷസ്വി ജെയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരാണ് ബാറ്റർമാർ. രാഹുൽ വിക്കറ്റ് കീപ്പറായി തുടരാൻ തന്നെയാണ് സാധ്യത. അതേസമയം, രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടിയ വെറ്ററൻ താരം ചേതേശ്വർ പൂജാരയ ടീമിലെക്ക് പരിഗണിച്ചില്ല.
© Copyright 2023. All Rights Reserved