ഇംഗ്ലണ്ടിലും വെയിൽസിലും രണ്ട് ദിവസത്തിനുള്ളിൽ കനത്ത മഴ പെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെയും സൗത്ത് വെയിൽസിലെയും ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ് നൽകപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ രണ്ടു ദിവസം കൊണ്ട് ഒരു മാസം ലഭിക്കുന്ന മഴ പെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
-------------------aud--------------------------------
വെള്ളപ്പൊക്കം, ഗതാഗത തടസ്സം, പവർകട്ട് എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ ഓഫീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് സെപ്റ്റംബറിലെ ശരാശരി മഴയുടെ അളവിനെക്കാൾ കൂടുതലായിരിക്കും. വെള്ളപ്പൊക്കം മൂലം റോഡുകളിൽ യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്.
© Copyright 2023. All Rights Reserved