ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളിൽ ഭൂരിപക്ഷത്തിനും ഇംഗ്ലീഷ് പരിജ്ഞാനം പരിമിതമെന്ന് ബിബിസി. അസൈൻമെന്റ് തയ്യാറാക്കാൻ പലരും പണം നൽകി ബാഹ്യസഹായം തേടുന്നു. ചിലർ ഹാജർ രേഖപ്പെടുത്താൻ പോലും കാശുകൊടുത്ത് ആളെ നിയോഗിക്കുന്നു എന്നാണ് ബിബിസിയുടെ അന്വേഷണ പരമ്പര ‘ഫയൽ നമ്പർ ഫോർ’ വെളിപ്പെടുത്തി. അധ്യാപകർ പറയുന്നത് മനസ്സിലാക്കാൻ ക്ലാസിൽ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്ന വിദ്യാർഥികൾ ഉണ്ടെന്നും വെളിപ്പെടുത്തലിൽ ചൂണ്ടി കാണിക്കുന്നുണ്ട്.
-------------------aud--------------------------------
മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾ പഠിക്കുന്ന പല സർവ്വകലാശാലകളിലും സ്ഥിതി പരമ ദയനീയമാണെന്ന റിപ്പോർട്ടുകൾ ബിബിസി ന്യൂസ് പുറത്തുവിട്ടു. ബിരുദാനന്തര ബിരുദം ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വളരെ കുറവാണ്. ഇറാനിൽ നിന്ന് വളരെ പ്രതീക്ഷയോടെ യുകെയിൽ പഠിക്കാൻ എത്തിയ ഒരു പെൺകുട്ടിയുടെ അനുഭവം ബിബിസി റിപ്പോർട്ട് ചെയ്തു. ലാഭം മാത്രം നോക്കി വിദേശ വിദ്യാർത്ഥികൾക്കായി വല വിരിച്ചിരിക്കുന്ന യുകെയിലെ പല സർവകലാശാലകളുടെയും സ്ഥിതി വ്യത്യസ്തമല്ല . മിക്ക വിദ്യാർഥികളും തങ്ങളുടെ കോഴ്സ് വർക്കുകളും അസൈൻ്റ് ‘മെന്റുകളും പണം കൊടുത്ത് പുറത്ത് ചെയ്യിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ക്ലാസുകളിൽ അറ്റൻഡൻസ് രേഖപ്പെടുത്താൻ പണം നൽകി മറ്റുള്ളവരെ ചുമതലപ്പെടുത്തുന്ന വിദ്യാർത്ഥികളും ഉണ്ട്. വിദേശ വിദ്യാർഥികളിൽ നിന്ന് ഫീസ് മേടിക്കുന്നതിന് പരുധിയില്ലെന്നതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 10 വിദ്യാർത്ഥികളിൽ ഏഴ് പേരും വിദേശത്തു നിന്നുള്ളവരാണെന്ന സ്ഥിതിവിശേഷമാണ് ഉള്ളത് .
© Copyright 2024. All Rights Reserved