ലണ്ടൻ ഫ്രാൻസിൽ നിന്നും യുകെയിലേക്കുള്ള അനധികൃതകുടിയേറ്റത്തിനായി ശ്രമിച്ച സംഘത്തിലെ 7 വയസ്സുള്ള പെൺകുട്ടി ബോട്ട് മുങ്ങി മരിച്ചു. ഫ്രാൻസിലെ ഡൺകിർക്കിന് സമീപമാണ് ബോട്ട് മുങ്ങിയത്. ഇംഗ്ലിഷ് ചാനലിലൂടെ അനധികൃത കുടിയേറ്റം നടത്താനാണ് പെൺകുട്ടിയടക്കം 16 പേർ ശ്രമിച്ചത്. ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ മാതാപിതാക്കളെ ഡൺകിർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റത്തിനായി ഉപയോഗിച്ച കപ്പൽ മോഷ്ടിക്കപ്പെട്ടതാണെന്നാണ പ്രാഥമിക വിവരങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അറിയിച്ചിരിക്കുന്നത്.
അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്ന് അനധികൃതരുടെ കുടിയേറ്റത്തിന് നേതൃത്വം നൽകിയ നിരവധി പേരെ കസ്റ്റഡിയിൽ എടുത്തതായി ഡൺകിർക്കിലെ പ്രോസിക്യൂട്ടർമാർ പറഞ്ഞതായി വാർത്ത എജൻസി റിപ്പോർട്ട് ചെയിതു.
ബോട്ട് അപകടത്തെ തുടർന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച മൂന്ന് കുടിയേറ്റക്കാർ ബുധനാഴ്ച മരണമടഞ്ഞിരുന്നു. രണ്ട് മാസം പിന്നിടുമ്പോൾ ഈ വർഷം ഇതുവരെ 2000- ത്തിലധികം കുടിയേറ്റക്കാർ യുകെയിൽ എത്തിയതായാണ് ഹോം ഓഫീസിന്റെ കണക്കുകൾ ചൂണ്ടി കാണിക്കുന്നത് .
2023 ഇൽ 52,530 അനധികൃത കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിലായി യുകെയിൽ എത്തിയതായാണ് കണക്കുകൾ . 2022 നെ അപേക്ഷിച്ച് ഇത് 17 % കൂടുതലാണ്.
© Copyright 2023. All Rights Reserved