അടുത്ത വർഷത്തെ ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകൾക്കും നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം അഞ്ച് മുതൽ ഏഴ് വരെ ആക്കണമെന്ന ആവശ്യവുമായി ടീമുകൾ. ഈ മാസം അവസാനം ഐപിഎൽ ടീമുളുടെ സിഇഒമാരുമായി ബിസിസിഐ നടത്തുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ടീമുകൾ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചതെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.
-------------------aud------------------------------
മെഗാതാരലേത്തിന് മുമ്പ് ഓരോ ടീമിനും നിലനിർത്താവുന്ന പരമാവധി താരങ്ങളുടെ എണ്ണം 5 മുതൽ 7വരെയാക്കണമെന്ന് ഭൂരിഭാഗം ടീമുകളും ഒരേസ്വരത്തിൽ ആവശ്യപ്പെട്ടപ്പോൾ ഒരു ടീം ഇത് എട്ടാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു. ഇംപാക്ട് പ്ലേയർ നിയമത്തിനെതിരെ വിമർശനം ഉയർന്നെങ്കിലും അടുത്ത സീസണിലും ഇത് തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അടക്കമുള്ള താരങ്ങൾ ഇംപാക്ട് പ്ലേയർ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു. ഓൾ റൗണ്ടർമാരുടെ പ്രാധാന്യം കുറക്കുന്നുവെന്നാണ് ഇതിനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇംപാക്ട് പ്ലേയർ നിയമം കാരണം റിങ്കും സിംഗ് അടക്കമുള്ള താരങ്ങൾക്ക് ടീമുകളിൽ മതിയായ അവസരം ലഭിച്ചിരുന്നില്ല. മെഗാ താരലേലത്തിൽ ഓരോ ടീമുകൾക്കും ചെലവഴിക്കാവുന്ന പരമാവധി തുക ഉയർത്തണമെന്നും ടീമുകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 202ലെ മെഗാ താരലേലത്തിൽ 100 കോടി രൂപയാണ് ടീമുകൾക്ക് പരമാവധി ചെലവഴിക്കാനാവുമായിരുന്നത്. ഇത് 120 കോടിയെങ്കിലും ആയി ഉയർത്തണമെന്നാണ് ടീമുകളുടെ ആവശ്യം. 2021ൽ റൈറ്റ് ടു മാച്ച് റീടെൻഷൻ കാർഡ് ഉപയോഗിക്കാതിരുന്ന പശ്ചാത്തലത്തിൽ ഇത് നിലനിർത്തണോ എന്ന കാര്യത്തിലും ഐപിഎൽ ഭരണസമിതി ടീമുകളോട് അഭിപ്രായം തേടിയിട്ടുണ്ട്. ബിസിസിഐയും ടീം സിഇഒമാരും തമ്മിൽ ഈ മാസം അവസാനം നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും ലേലത്തിലെ മാനദണ്ഡങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക എന്നാണ് റിപ്പോർട്ട്.
© Copyright 2024. All Rights Reserved