രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിന് എതിരായ അവിശ്വാസ പ്രമേയത്തിൽ രാജ്യസഭ പ്രക്ഷുബ്ധം. സഭയിൽ മല്ലികാർജ്ജുൻ ഖർഗെയും ജഗ്ദീപ് ധൻഖറും കൊമ്പുകോർത്തു. താൻ കർഷകന്റെ മകനാണ് പിന്മാറില്ലെന്ന് ധൻകർ പറഞ്ഞപ്പോൾ താൻ കർഷക തൊഴിലാളികളുടെ മകനാണെന്ന് മല്ലിക അർജുൻ ഖർ ഗെ തിരിച്ചടിച്ചു
-------------------aud--------------------------------
ജഗദീപ് ധൻകറിനു എതിരായ അവിശ്വാസ പ്രമേയത്തിൽ, ബിജെപി അംഗങ്ങൾ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. ക്രമ പ്രശ്‌ന ഉന്നയിച്ച് സംസാരിച്ചരാധാ മോഹൻ ദാസ് അടക്കമുള്ള 3 ബിജെപി അംഗങ്ങൾ, സഭയെയും സഭാ അധ്യക്ഷനേയും അവഹേളിച്ച പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടു. തനിക്കെതിരായ പക്ഷത്തിന്റെ നീക്കത്തിൽ വേദനയുണ്ടെന്നു ധൻകർ പറഞ്ഞു. ചേമ്പറിൽ ചർച്ചയ്ക്ക് വിളിച്ചിട്ടും സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല, താൻ കർഷകന്റെ മകനാണ്, പിന്മാറില്ല എന്നും ധൻ കർ പറഞ്ഞു. പ്രതിപക്ഷത്തെ ബഹുമാനിക്കാത്ത ചേയറിനെ പ്രതിപക്ഷം ബഹുമാനിക്കില്ല എന്നായിരുന്നു മല്ലികാർജുൻ ഖർഗെയുടെ മറുപടി
© Copyright 2024. All Rights Reserved