രണ്ടാംവട്ടവും ഇന്ത്യൻ കുടിയേറ്റക്കാരെ യു.എസ് വിമാനത്തിൽ കൈ കാലുകളിൽ വിലങ്ങണിയിച്ച് നാടു കടത്തിയ സംഭവത്തിൽ ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസിന്റെ കടന്നാക്രമണം. ‘ഇതിൽ കൂടുതൽ നാണക്കേട് എന്തുണ്ട്’ എന്ന് കോൺഗ്രസ് ലോക്സഭാ എം.പി മനീഷ് തിവാരി കുറ്റപ്പെടുത്തി.
-------------------aud--------------------------------
‘പ്രധാനമന്ത്രി നേരേന്ദ്ര മോദി യു.എസ് സന്ദർശിക്കുകയും ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടും ഇന്ത്യക്കാരെ വീണ്ടും ചങ്ങലയിട്ട് നാടുകടത്തുകയും പ്രാചീനകാലത്ത് ‘ഗാലി’ അടിമകളെപ്പോലെ കൈകൾ ബന്ധിക്കുകയും ചെയ്യുന്നുവെങ്കിൽ ഇന്ത്യക്കും ഇന്ത്യക്കാർക്കും ഇതിലും നാണക്കേടായി മറ്റൊന്നുമില്ല’ -എന്നായിരുന്നു മനീഷ് തിവാരി ‘എക്സി’ൽ പോസ്റ്റ് ചെയ്തത്.‘നമ്മുടെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച അപമാനം, അടിസ്ഥാന മനുഷ്യാവകാശ നിഷേധം എന്നിവയിൽ നിന്ന് എൻ.ഡി.എ-ബി.ജെ.പി സർക്കാർ ‘ഷാഡൻഫ്രൂഡ്’ (മറ്റൊരാളുടെ വേദനയിൽ നിന്നും ഉരുത്തിരിയുന്ന ആനന്ദത്തിന്റെ ജർമൻ വാക്ക്) ലഭിക്കുന്നത് വരെ ഇതു തുടരുന്നു. യു.എസ് മിലിട്ടറി എയർക്രാഫ്റ്റിന്റെ തുടർച്ചയായ ഉപയോഗമാണ് കൂടുതൽ പ്രശ്‌നം. ഇന്ത്യയിൽ യു.എസ് മിലിട്ടറിയുടെ അടിസ്ഥാന അവകാശങ്ങളുമായി ബന്ധപ്പെട്ട് ഒരു പുതിയ സാധാരണ സൃഷ്ടിക്കാൻ ശ്രമിക്കുന്നതുപോലെ. അങ്ങനെയല്ല ഇതെങ്കിൽ എന്തുകൊണ്ടാണ് ഈ കുടിയേറ്റക്കാരെ കൊണ്ടുവരാൻ ഇന്ത്യക്ക് സ്വന്തം വാണിജ്യ വിമാനം അയക്കാൻ കഴിയാത്തത്?- അദ്ദേഹം ചോദിച്ചു.
© Copyright 2024. All Rights Reserved