ഇത് നിന്റെ ഭൂമിയല്ല.. നീ എന്റെ രാജാവുമല്ല'; ചാൾസ് രാജാവിനെ അധിക്ഷേപിച്ച്  ഓസ്‌ട്രേലിയൻ എംപി; അതിവേഗം പിടിച്ചു മാറ്റി സുരക്ഷാ ഉദ്യോഗസ്ഥർ; പ്രതികരിക്കാതെ ബക്കിംഗാം പാലസ്

21/10/24

ഓസ്‌ട്രേലിയൻ പാർലമെന്റ് സന്ദർശനത്തിനിടെ ചാൾസ് രാജാവിനെ അധിക്ഷേപിച്ച്  ഓസ്‌ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ്. ചാൾസ് രാജാവിനും രാജ്ഞി കാമിലയ്ക്കുമായി ഒരുക്കിയ റോയൽ റിസപ്ഷൻ ചടങ്ങിലാണ് അതിരൂക്ഷമായ രീതിയിലുള്ള പ്രതിഷേധ പ്രതികരണം ഉണ്ടായത്. പാർലമെന്റ് ഹൗസിലെ രാജാവിന്റെയും മറ്റു നേതാക്കളുടേയും പ്രസംഗത്തിനു പിന്നാലെ ഗ്രേറ്റ് ഹാളിലേക്ക് ഉറക്കെ സംസാരിച്ചു കൊണ്ടാണ് സ്വതന്ത്ര എംപിയായ ലിഡിയാ തോർപ്പ് പാഞ്ഞെത്തിയത്.

-------------------aud--------------------------------

നീ ഞങ്ങളുടെ ആളുകളെ കൊന്നുതള്ളി, ഞങ്ങളുടെ ഭൂമി നശിപ്പിച്ചു.. മോഷ്ടിച്ചു കൊണ്ടുപോയതെല്ലാം തിരിച്ചു തരൂ...' എന്നു തുടങ്ങി ചാൾസ് രാജാവിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു ലിഡിയ. 'ഇതു നിന്റെ ഭൂമിയല്ല, നീ എന്റെ രാജാവുമല്ല' എന്ന് ഉച്ചത്തിൽ അലറവേ ഉടൻ തന്നെ സെക്യൂരിറ്റി ഗാർഡ്‌സ് അവിടേക്ക് പാഞ്ഞെത്തുകയും ലിഡിയയെ ബലമായി പിടിച്ചു മാറ്റുകയും ആയിരുന്നു. അതിനിടയിലും ചാൾസിനെതിരെ ഉറച്ച ശബ്ദത്തിൽ അലറിവിളിക്കുകയായിരുന്നു എംപി.
അതേസമയം, പാർലമെന്റ് ഹൗസിലുണ്ടായ തോർപ്പിന്റെ പൊട്ടിത്തെറിയെക്കുറിച്ച് പ്രതികരിക്കാൻ ബക്കിംഗ്ഹാം കൊട്ടാരം തയ്യാറായില്ല. എന്നാൽ ഓസ്‌ട്രേലിയൻ ലഭിച്ച ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞെങ്കിലും തോർപ്പിന്റെ പ്രതികരണത്തിൽ മൗനം പാലിക്കുകയായിരുന്നു. ഇതാദ്യമായല്ല, തോർപ്പിനെ പ്രതിഷേധങ്ങൾ മാധ്യമ ശ്രദ്ധ നേടുന്നത്. ഓസ്‌ട്രേലിയലിലെ രാജവാഴ്ചയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന നേതാവായിട്ടാണ് തോർപ്പ് അറിയപ്പെടുന്നത്.
100 വർഷത്തിലധികം ഓസ്ട്രേലിയ ബ്രിട്ടീഷ് കോളനിയായിരുന്നു. ഇപ്പോഴും വിദേശ ബന്ധങ്ങളിലടക്കം ഓസ്‌ട്രേലിയ പിന്തുടരുന്നത് ബ്രിട്ടീഷ് നയങ്ങളാണ്. കോളനിക്കാലത്ത് ആയിരക്കണക്കിന് ആദിവാസികളായ ഓസ്ട്രേലിയക്കാർ കൊല്ലപ്പെടുകയും നിരവധിപേർ പലായനം ചെയ്യുകയും ചെയ്തിരുന്നു. 1901ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഒരിക്കലും ഒരു സമ്പൂർണ റിപ്പബ്ലിക്കായി മാറിയിട്ടില്ല. ചാൾസ് രാജാവാണ് നിലവിലെ ആസ്‌ട്രേലിയൻ രാജാവ്. രാജവാഴ്ചയോടുള്ള കടുത്ത എതിർപ്പ് രേഖപ്പെടുത്തുന്ന സെനറ്ററായാണ് തോർപ്പ് അറിയപ്പെടുന്നത്.
മാത്രമല്ല, ആദിവാസി വിഭാഗത്തിൽ നിന്നും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവു കൂടിയാണ് ലിഡിയ തോർപ്പ്. 2022ൽ അവർ എംപിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുമ്പോൾ മുഷ്ടി ഉയർത്തിയത് വിവാദമായിരുന്നു. തുടർന്ന് കാർഡിൽ അച്ചടിച്ചിരിക്കുന്നതുപോലെ നിങ്ങൾ സത്യപ്രതിജ്ഞ ചൊല്ലേണ്ടതുണ്ടെന്ന് ചേംബർ പ്രസിഡന്റ് സ്യൂ ലൈൻസ് നിർദേശിക്കുകയായിരുന്നു. സംഭവം വിദേശമാധ്യമങ്ങളിൽ വൻ ചർച്ചയായിട്ടുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu