ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം. മേഖലയിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു.
-------------------aud--------------------------------
പാകിസ്താന് തുർക്കി ആയുധം നൽകുന്നുവെന്ന ആരോപണവും ഉർദുഗാൻ നിഷേധിച്ചു. കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് പരിണമിക്കുന്നതിന് മുമ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ശമിക്കണം. അങ്കാറയിൽ ക്യാബിനറ്റ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഉർദുഗാൻ. അതിനിടെ പാകിസ്താന് സൈനിക പിന്തുണ നൽകിയെന്ന വാർത്ത അദ്ദേഹം തള്ളി.തുർക്കി വ്യോമസേനയുടെ 7- സി 130 ഹെർക്കുലീസ് വിമാനങ്ങൾ പാകിസ്താന് വിട്ടുകൊടുത്തുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിൽ ആറു വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ്‍ലാമാബാദിലുമാണ് വിന്യസിച്ചിട്ടുള്ളതെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ എല്ലാം തുർക്കി നിഷേധിച്ചു.
© Copyright 2025. All Rights Reserved