ജനങ്ങളുടെ ചുമലിൽ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഭാരം ചുമത്തിയതിന് ശേഷവും ചാൻസലർ റേച്ചൽ റീവ്‌സ് പുതിയ നികുതി വർധനവുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകാതെ മൗനത്തിൽ. ഒരാഴ്ച മുൻപ് ഇനിയൊരു നികുതി വർദ്ധന ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച ചാൻസലർ റേച്ചൽ റീവ്‌സ് ഇപ്പോൾ ഈ വാഗ്ദാനം മറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന മുന്നറിയിപ്പ്. പുതിയ വർദ്ധധനയ്ക്ക് കോപ്പുകൂട്ടുന്നുവെന്നാണ് ആക്ഷേപം.
-------------------aud--------------------------------
കൂടുതൽ നികുതി പിരിച്ചെടുക്കില്ലെന്ന മുൻ വാഗ്ദാനങ്ങൾ കോമൺസിൽ ആവർത്തിക്കാൻ ചാൻസലർ തയ്യാറായില്ല. കഴിഞ്ഞ ഒക്ടോബറിലെ ലേബർ ബജറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർധനവുകളാണ് പ്രഖ്യാപിച്ചത്. 40 ബില്ല്യൺ പൗണ്ടിന്റെ നികുതി ഭാരമാണ് റീവ്‌സ് ചുമത്തിയത്. നാഷണൽ ഇൻഷുറൻസിലെ എംപ്ലോയർ കോൺട്രിബ്യൂഷൻ കുത്തനെ ഉയർത്തി 25 ബില്ല്യൺ പൗണ്ട് കണ്ടെത്താനുള്ള തന്ത്രം തൊഴിലവസരങ്ങളെ ബാധിക്കുകയും, വില വർധനവിന് ഇടയാക്കുമെന്നും ബിസിനസ്സുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ രോഷം കുറയ്ക്കാൻ കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയിൽ സംസാരിക്കവെ കൂടുതൽ കടമെടുപ്പും, നികുതി വർധനവും ഉണ്ടാകില്ലെന്നാണ് റീവ്‌സ് അവകാശപ്പെട്ടത്.
എന്നാൽ നം. 10 ഈ വാദത്തിൽ നിന്നും അകലം പാലിച്ചത് ശ്രദ്ധേയമായി. കൂടാതെ ഇന്നലെ കോമൺസിൽ നാല് തവണയാണ് ഈ വാഗ്ദാനം ആവർത്തിക്കാൻ റീവ്‌സ് തയ്യാറാകാതിരുന്നത്. ഷാഡോ ചാൻസലർ മെൽ സ്‌ട്രൈഡ് ഇനിയൊരു നികുതി വർധനവ് ഉണ്ടാകില്ലെന്ന് ഉറപ്പാണോയെന്ന് ചോദിച്ചപ്പോഴാണ് ഇക്കഴിഞ്ഞ ബജറ്റ് പോലൊന്ന് ആവർത്തിക്കാൻ ആരും ആഗ്രഹിക്കില്ലെന്ന് പറഞ്ഞ് റേച്ചൽ റീവ്‌സ് തലയൂരിയത്. ഏതായാലും ജനങ്ങൾക്ക് നികുതി ഭാരത്തിൽ നിന്നും ഉടനെയൊന്നും മോചനമുണ്ടാകില്ലെന്ന് ചുരുക്കം.
ബജറ്റിലെ ആഘാതം നിമിത്തം ലേബറിന്റെ ജനപ്രീതിയിൽ വലിയ ഇടിവ് നേരിട്ടിരുന്നു.
© Copyright 2024. All Rights Reserved