ബഹിരാകാശ രംഗത്തെ ഏറ്റവും വലിയ വൻശക്തിയാവാൻ അമേരിക്കയുമായി കൊമ്പുകോർക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ, അത് ചൈനയാണ്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന കാര്യത്തിലായാലും ബഹിരാകാശ നിലയത്തിലായാലും(ടിയാങ്കോങ്) ചാന്ദ്ര ഗവേഷണ കേന്ദ്രമായാലും(ILRS) ചൈനക്ക് സ്വന്തമായി മറുപടികളുണ്ട്. മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനും ചാന്ദ്ര ഔട്ട്‌പോസ്‌റ്റ് സ്ഥാപിക്കാനുമുള്ള മത്സരത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്ന ആശങ്ക യുഎസ് ഇന്റലിജൻസ് പരസ്യമായി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ.
ബഹിരാകാശ പദ്ധതിയിലെ ചൈനയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളിൽ, പ്രത്യേകിച്ച് ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തിന്റെ ദ്രുതഗതിയിലുള്ള നിർമ്മാണത്തിൽ, യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തങ്ങളുടെ ആശ്ചര്യം തുറന്ന് സമ്മതിച്ചു അടുത്ത പതിറ്റാണ്ടിൽ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങളുമായാണ് ചൈന മുന്നോട്ടു പോവുന്നത്..അതിനൊപ്പം ചൊവ്വയിൽ നിന്നും മണ്ണും കല്ലുമെല്ലാം ഭൂമിയിലേക്കെത്തിക്കാനുള്ള ദൗത്യവും പുരോഗമിക്കുകയാണ്. അതും അമേരിക്കയേക്കാളും വേഗത്തിൽ.
© Copyright 2025. All Rights Reserved