ഇനി മത്സരത്തിനില്ല; വയനാട് സീറ്റ് വേണ്ട; രാജ്യസഭയിലേക്കുമില്ല; നിലപാടിലുറച്ച് കെ. മുരളീധരൻ

08/06/24

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെട്ടതിന് കാരണം പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളിൽ വന്ന വിള്ളലാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരൻ. തോൽവിയിൽ ഒരാൾക്കെതിരെയും പരാതി പറഞ്ഞിട്ടില്ല. ഇനി പരാതി പറയുകയുമില്ല. തോൽവിയെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ട ആവശ്യവുമില്ലെന്നും പല തരത്തിലുള്ള അന്വേഷണ കമ്മീഷനെ കണ്ടിട്ടുള്ള ആളാണ് താനെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‌-------------------aud--------------------------------fcf308

പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. കോൺഗ്രസിന് ഒരുപാട് നേതാക്കളുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ സജീവമാകും. അതുവരെ ഒരു ഇടവേള എടുക്കുകയാണ്. വയനാട് സീറ്റ് തരേണ്ട ഒരാവശ്യവുമില്ല. തന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മനസ്ഥിതിയിലല്ല ഇപ്പോൾ. രാജ്യസഭയിലേക്ക് ഒരു കാരണവശാലും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ ശ്രമം തുടരുന്നതിനിടെയാണ് അദ്ദേഹം നിലപാട് കടുപ്പിച്ചത്. അപ്രതീക്ഷിതമായ തോൽവിയുണ്ടാകുമ്പോൾ പ്രവർത്തകരിൽ അതിന്റെ പ്രതികരണമുണ്ടാകും. അതാണ് തൃശൂരിലെ ഡിസിസി ഓഫീസിലുണ്ടായത്. അതിനെ മറ്റൊരു രീതിയിൽ കാണേണ്ടതില്ല. തൃശൂരിൽ ഒരു കേന്ദ്രമന്ത്രി വന്നാൽ ഗുണകരമാണെന്ന നിലപാട് യുവജനങ്ങൾക്കിടെയുണ്ടായി. ചിലയാളുകൾ വിചാരിച്ചാൽ മാത്രം വോട്ട് മറിയില്ലെന്നും പത്മജ വേണുഗോപാലിനെ പരോക്ഷമായി സൂചിപ്പിച്ച് മുരളീധരൻ പറഞ്ഞു. കേരളത്തിൽ 20ൽ 18 സീറ്റുകളിൽ ഒന്നാമതെത്തുകയും 110 മണ്ഡലങ്ങളിൽ കോൺഗ്രസ് ഒന്നാമതെത്തുകയും ചെയ്ത സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റരുതെന്നാണ് അഭിപ്രായം. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തുടരണമെന്നും ഇക്കാര്യം യുഡിഎഫ് നേതൃത്വം പരിഗണിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu