പരിമിത ഓവർ ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഋഷി ധവാൻ. രഞ്ജി അടക്കമുള്ള റെഡ് ബോൾ ക്രിക്കറ്റിൽ ഹിമാചൽപ്രദേശിനു വേണ്ടി താരം തുടർന്നും കളിക്കും.
-------------------aud------------------------------
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിൽ ആന്ധ്രക്കെതിരെ കഴിഞ്ഞ ദിവസം താരം ഹിമാചലിനായി കളത്തിലിറങ്ങിയിരുന്നു. മത്സരത്തിൽ രണ്ട് വിക്കറ്റുകളും പുറത്താകാതെ 42 പന്തിൽ 45 റൺസും എടുത്തു തിളങ്ങുകയും ചെയ്തു. പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. സമൂഹ മാധ്യമത്തിൽ പങ്കിട്ട കുറിപ്പിലാണ് വിരമിക്കുകയാണെന്നു ധവാൻ വ്യക്തമാക്കിയത്. ബിസിസിഐയ്ക്കും ഹിമാചൽ ക്രിക്കറ്റ് അസോസിയേഷനും താരം നന്ദി പറഞ്ഞു. 2016 മെൽബണിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. 3 ഏകദിനങ്ങളും ഒരു ടി20 പോരാട്ടവുമാണ് താരം ഇന്ത്യക്കായി കളിച്ചത്. ടി20യിൽ സിംബാബ്‌വെക്കെതിരെയാണ് അരങ്ങേറിയത്. നിർഭാഗ്യവശാൽ ഇന്ത്യക്കായുള്ള താരത്തിന്റെ അവസാന ടി20 പോരാട്ടവും ഇതുതന്നെ.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 6 സെഞ്ച്വറിയും 38 അർധ സെഞ്ച്വറികളുമുണ്ട്. 353 വിക്കറ്റുകൾ.
© Copyright 2025. All Rights Reserved