മതസൗഹാർദം കാത്തുസൂക്ഷിക്കാനും നാനാത്വത്തിലെ ഏകത്വം നിലനിർത്താനും ഇന്തൊനീഷ്യയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ദക്ഷിണ, കിഴക്കൻ ഏഷ്യയിലുടെ 12 ദിവസം നീളുന്ന സന്ദർശനത്തിനു ജക്കാർത്തയിൽ തുടക്കമിടുകയായിരുന്നു മാർപാപ്പ.
-------------------aud--------------------------------
ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിലെ 17,000 ദ്വീപുകളോടാണ് രാജ്യത്തെ മനുഷ്യവൈവിധ്യത്തെ മാർപാപ്പ ഉപമിച്ചത്. ഓരോ ദ്വീപും രാജ്യത്തിന് നൽകുന്ന സംഭാവനകൾപോലെ പ്രധാനമാണ് വിവിധ മതവിഭാഗങ്ങളുടെയും സേവനങ്ങളെന്നു മാർപാപ്പ എടുത്തുപറഞ്ഞു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോക്കോ വിഡോഡോയെയും നിയുക്ത പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോയേയും പ്രസിഡന്റിന്റെ വസതിയിൽ മാർപാപ്പ സന്ദർശിച്ചു. 35 വർഷത്തിനിടെ ആദ്യമായി ഇന്തൊനീഷ്യ സന്ദർശിക്കാനെത്തുന്ന മാർപാപ്പയെ മാർച്ച് പാസ്റ്റിന്റെ അകമ്പടിയോടെ രാജ്യം സ്വീകരിച്ചു. പിന്നീട് പരിശുദ്ധ സ്വർഗാരോപിത മാതാവിൻ്റെ കത്തീഡ്രലിൽ കത്തോലിക്കാ സന്യസ്‌തരെ അഭിസംബോധന ചെയ്തു. 3% മാത്രം ക്രൈസ്തവരുള്ള ഇന്തൊനീഷ്യയിലാണ് ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ സെമിനാരി.
© Copyright 2023. All Rights Reserved