നേരത്തെ പേസർ ജോഷ് ഹെയ്‌സൽവുഡ് പരിക്കിനെ തുടർന്നു പുറത്തായിരുന്നു. പിന്നാലെയാണ് ആശങ്കയായി സ്മിത്തിന്റെ പരിക്ക്.
-------------------aud------------------------------
ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയം സ്വന്തമാക്കി 1-0ത്തിനു മുന്നിൽ നിൽക്കുകയാണ്. രണ്ടാം ടെസ്റ്റ് ഈ മാസം 6 മുതൽ 10 വരെ അഡ്‌ലെയ്ഡിൽ നടക്കും. അതിനിടെയാണ് പരിക്ക് ഓസീസിന് തിരിച്ചടിയാകുന്നത്.
ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും പരാജയപ്പെട്ട സ്മിത്തിനും പരിക്ക് ആശങ്കയായി മാറുകയാണ്. തിരിച്ചു വരാനുള്ള കഠിന ശ്രമത്തിനിടെയാണ് പരിക്ക്. സമീപ കാലത്ത് മോശം ഫോമിലാണ് സ്മിത്ത് കളിക്കുന്നത്.
© Copyright 2024. All Rights Reserved