ഇതോടെ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരം ആവശ്യമായ യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ,ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ ബിരുദദാരികള്‍ക്ക് അവസരം ലഭിക്കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകാര പദവി ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്ത് വര്‍ഷത്തേക്കാണ് അംഗീകാരം ലഭിച്ചതെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതോടെ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ (WFME) അംഗീകാരം ആവശ്യമുള്ള രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ ബിരുദദാരികള്‍ക്ക് അവസരം ലഭിക്കും. വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരം ആവശ്യമായ യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ,ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാനും ബിരുദാനന്തര ബിരുദ പരിശീലനം ചെയ്യാനും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
നിലവിലെ 706 മെഡിക്കല്‍ കോളേജുകള്‍ക്കും WFMEയുടെ ഈ അക്രഡിറ്റേഷന്‍ ലഭിക്കുന്നതാണ്. കൂടാതെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പുതുതായി സ്ഥാപിക്കുന്ന മെഡിക്കല്‍ കോളെജുകള്‍ക്കും ഈ അംഗീകാരം ലഭിക്കും. ഇതോടെ അന്തര്‍ദേശീയ തലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ഇഷ്ടയിടമായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
© Copyright 2024. All Rights Reserved