ഇന്ത്യയിലേക്ക് കടന്നാൽ തകർത്തുകളയുമെന്ന് പാകിസ്ഥാന് നാവിക സേനയുടെ മുന്നറിയിപ്പ്.സേന അഭ്യാസ പ്രകടനം തുടരുന്നതിനിടെയാണ് നാവിക സേനയുടെ സന്ദേശം. വെടിനിർത്തൽ കരാർ പാക് നിരന്തരം ലംഘിക്കുന്ന സാഹചര്യത്തിൽ ഏത് സാഹചര്യവും നേരിടാൻ മൂന്ന് സേനകളും സജ്ജമായി.
-------------------aud----------------------------
അറബിക്കടലിലേത് വാർഷികാഭ്യാസ പ്രകടനമാണെങ്കിലും നാവിക സേനയുടെ സന്ദേശങ്ങൾ പാകിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പുകളാണ്. യുദ്ധക്കപ്പലുകളടക്കം അണിനിരത്തി നടത്തുന്ന അഭ്യാസ പ്രകടനത്തിൻറെ സ്വഭാവം ഏത് നിമിഷവും മാറാമെന്ന സന്ദേശമാണ് സേന നൽകുന്നത്. അറബിക്കടലിലെ അഭ്യാസ പ്രകടനം നാവികസേന തലവൻ അഡ്മിമിറൽ ദിനേഷ് കെ ത്രിപാഠി നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രകോപനമുണ്ടായാൽ ആദ്യ തിരിച്ചടി കടൽമാർഗമായിരിക്കുമെന്നാണ് സേന പറഞ്ഞു വയ്ക്കുന്നത്. 85 നോട്ടിക്കൽ മൈൽ അകലെ പാക് നാവിക സേനയും സമാന അഭ്യാസ പ്രകടനത്തിലാണ്. നാളെവരെയാണ് ഇന്ത്യയുടെ അഭ്യാസ പ്രടകനം.
© Copyright 2024. All Rights Reserved