രാജ്യത്ത് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള കാലയളവ് അഞ്ച് വർഷമാക്കാൻ ഇന്ത്യയിലെ ടെലികോം റെഗുലേറ്ററായ ട്രായ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുമായി അടുപ്പമുള്ള സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ 20 വർഷത്തെ പെർമിറ്റ് തേടുന്ന ശത കോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്‌റ്റാർലിങ്കിന്റെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചുകൊണ്ടാണ് ട്രായ് നീക്കം എന്നതാണ് ശ്രദ്ധേയമായ കാര്യം.
-------------------aud--------------------------------
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രായ് നിലവിൽ കേന്ദ്ര സർക്കാരിനുള്ള പ്രധാന ശുപാർശകൾ നൽകാനുള്ള നീക്കത്തിലാണ്. അതിൽ സാറ്റലൈറ്റ് സ്പെക്ട്രത്തിന്റെ സമയപരിധിയും വിലനിർണ്ണയവും ഉൾപ്പെടെയുള്ള വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. ട്രായ് നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ അത് സ്‌റ്റാർലിങ്കിന്റെ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തും. അടുത്തിടെയാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും സ്‌റ്റാർലിങ്കും തമ്മിൽ കൈകോർത്തത്. ഇതോടെ രാജ്യത്ത് വലിയൊരു വിതരണ കൂട്ടായ്‌മ തന്നെ ഒരുക്കാൻ കമ്പനിക്ക് കഴിയും. റിലയൻസ് സ്‌റ്റോറുകൾ മുഖേനയാവും ഇനി സ്‌റ്റാർലിങ്ക് വിൽപ്പന. ഭാരതി എയർടെലുമായും അവർ സമാനമായ രീതിയിൽ കരാറിലെത്തിയിട്ടുണ്ട്.
© Copyright 2025. All Rights Reserved