ഇന്ത്യയും ബംഗ്ലാദേശും പ്രശ്‌നങ്ങൾ സമാധാനപരമായ പരിഹരിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലറാണ് ഇക്കാര്യം പറഞ്ഞത്. ഇരുപക്ഷവും സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നാണ് യു.എസ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ ബംഗ്ലാദേശ് സന്ദർശനത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
-------------------aud--------------------------------
നേരത്തെ ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തിൽ ഒരു വിള്ളലും ഉണ്ടായിട്ടില്ലെന്ന് ഇടക്കാല സർക്കാറിൻ്റെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞിരുന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുമായി ബംഗ്ലാദേശിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇത് ദൃഢമാണെന്നും യൂനുസ് വ്യക്തമാക്കിയിരുന്നു.
© Copyright 2025. All Rights Reserved