വനിതാ ഫൈറ്റര്‍ പൈലറ്റുമാരെയും ശാസ്ത്രജ്ഞകളെയും പരിഗണിക്കും എന്ന് ഡോ. എസ്. സോമനാഥ്....ഇന്ത്യയ്ക്ക് ഏറ്റവും പ്രതീക്ഷയുള്ള വമ്പൻ ബഹിരാകാശ പദ്ധതികളിലൊന്നായ 'ഗഗന്‍യാനില്‍' ബഹിരാകാശത്തേക്കു യാത്ര ചെയ്യാൻ വനിതാ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്കോ ശാസ്ത്രജ്ഞകള്‍ക്കോ മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനാ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണഘട്ടങ്ങളുടെ ഭാഗമായി ആദ്യം മനുഷ്യസമാനമായ റോബോട്ടിനെ അടുത്ത കൊല്ലം ആളില്ലാ ബഹിരാകാശ വാഹനത്തില്‍ അയയ്ക്കും. അതൊരു ഫീമെയില്‍ ഹ്യൂമനോയിഡ് ആയിരിക്കും എന്നും സോമനാഥ് അറിയിച്ചു. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഒരു ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (എൽഇഒ) മൂന്ന് ദിവസത്തേക്ക് സഞ്ചാരികളെ എത്തിച്ചശേഷം അവരെ ഭൂമിയിലേക്ക് സുരക്ഷിതരായി മടക്കിയെത്തിക്കുകയാണ് ഗഗന്‍യാന്‍ ലക്ഷ്യമിടുന്നത്. പ്രാപ്തരായ വനിതാ സഞ്ചാരികളെ ഐസ്ആർഒ കാത്തിരിക്കുകയാണ് എന്നും സോമനാഥ് പറഞ്ഞു.
© Copyright 2023. All Rights Reserved