നിയന്ത്രണ രേഖയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയുമായി ധാരണയിലെത്തിയതായി സ്ഥിരീകരിച്ച് ചൈന. ഈ വിഷയത്തിൽ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും തമ്മിൽ പലതവണ ചർച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. തുടർന്ന് പ്രശ്‌ന പരിഹാരത്തിന് വഴിവയ്ക്കുന്ന സുപ്രധാനതീരുമാനത്തിലെത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
-------------------aud--------------------------------
തീരുമാനം നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന പറഞ്ഞ അദ്ദേഹം ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നടത്താൻ തയ്യാറായില്ല. കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യത്തിന് ഇക്കാര്യം പിന്നീട് അറിയിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. 2020 ജൂണിലെ ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ചെയ്തിരുന്നു. നിയന്ത്രണരേഖയിലെ അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്നലെ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി അറിയിച്ചിരുന്നു. നിയന്ത്രണ മേഖലയിൽ പട്രോളിങ് നടത്താൻ ധാരണയായതായും യഥാർഥ നിയന്ത്രണ രേഖിൽ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് വഴിവെക്കുമെന്നും മിസ്രി കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved