പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അന്താരാഷ്ട്ര സഹായം തേടി പാകിസ്താൻ. പ്രശ്‌നത്തിൽ ഇടപെടണമെന്ന്ആവശ്യപ്പെട്ട് പാകിസ്താൻ അമേരിക്കൻ പ്രസിഡന്റിനെ സമീപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമാമണന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
-------------------aud--------------------------------
അമേരിക്കയിലെ പാക് അംബാസിഡർ റിസ്‌വാൻ സയ്യിദ് ഷെയ്ക്കാണ് ഡോണൾഡ് ട്രംപിനോട് സഹായം തേടിയത്. ലോക സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്നാണ് ആവശ്യം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിസ്ഥാന പ്രശ്‌നങ്ങൾക്ക് കാരണം കശ്മിർ ആണ്. ‘ഇന്ത്യയെ പോലുള്ള വലിയ രാജ്യത്തോട് യുദ്ധത്തിനില്ല. സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക് അംബാസിഡർ വ്യക്തമാക്കി.
© Copyright 2025. All Rights Reserved