ന്യൂഡൽഹി . പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി സംസാരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസെത്. ഇന്ത്യയ്ക്കുള്ള യുഎസിന്റെ ശക്തമായ പിന്തുണ പീറ്റ് ഹെസെത് ടെലിഫോൺ സംഭാഷണത്തിൽ രാജ്നാഥ് സിങ്ങിനെ അറിയിച്ചു.
“കഴിഞ്ഞയാഴ്ച നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കാൻ ഞാൻ ഇന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി സംസാരിച്ചു. ഞാൻ എന്റെ ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തു. ഞങ്ങൾ ഇന്ത്യയ്ക്കും അവിടുത്തെ മഹത്തായ ജനതയ്ക്കും ഒപ്പമുണ്ട്" - പീറ്റ് ഹെഗ്സെത് എക്സിൽ കുറിച്ചു.
ഇന്ത്യയുമായി സഹകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ അറിയിച്ചിരുന്നു. കശ്മീരിലെ മനസാക്ഷിയില്ലാത്ത ആക്രമണത്തിൽ അപലപിക്കേണ്ടതുണ്ടെന്ന് പാക്കിസ്ഥാനെ ഓർമപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി, അന്വേഷണത്തിൽ സഹകരിക്കാനും ആവശ്യപ്പെട്ടു. ദക്ഷിണേഷ്യയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനു ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കാനും യുഎസ് ആവശ്യപ്പെട്ടിരുന്നു.
© Copyright 2024. All Rights Reserved